ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കസ്റ്റഡില്‍;

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യന്‍ കസ്റ്റഡില്‍. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയത് ജോത്സ്യനാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥരീകരിക്കുന്നുണ്ട്. ഇത് സാധൂകരിക്കുന്ന മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ നിലവില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ പോലീസിന്റെ കയ്യിലില്ല. ഇന്നത്തെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും സഹോദരി പൂര്‍ണേന്ദുവില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

മൊഴി വൈരുധ്യങ്ങളുള്ളത് കൊണ്ട് തന്നെ ബന്ധുക്കളില്‍ ആര്‍ക്കൊക്കെ കൃത്യത്തില്‍ പങ്കുണ്ട് എന്ന കാര്യത്തില്‍ പോലീസിന് സ്ഥിരീകരണമില്ല. സഹോദരനുമായി ശ്രീതുവിന്റെ വാട്സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. നിലവിവില്‍ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്. അതേസമയം കൃത്യത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. ഹരികുമാര്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ശ്രീതു അറിയാതെ കുഞ്ഞിനെ എടുക്കാന്‍ ഹരികുമാറിന് സാധിക്കില്ലെന്നും നാട്ടുകാര്‍  പറഞ്ഞു.

ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകളെ വ്യാഴാഴ്ച കാലത്താണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വെളുപ്പിനാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതു അതിരാവിലെ അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവില്‍ അഗ്‌നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ചു ചോദ്യംചെയ്തപ്പോള്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !