മുംബൈ: ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ നിരയിലെ സൂപ്പര്‍ താരങ്ങള്‍ ഒരിക്കല്‍ കൂടി അടിപതറിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. ജമ്മു കശ്മീര്‍ ചരിത്രജയം സ്വന്തമാക്കി. മുംബൈ ബി.കെ.സി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ജമ്മു കശ്മീരിന്റെ ജയം. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മുംബൈ നിരയില്‍ അണിനിരന്നിട്ടും ദയനീയമായിരുന്നു ടീമിന്റെ പ്രകടനം.
ആദ്യ ഇന്നിങ്സില്‍ 120 റണ്‍സിന് ഓള്‍ഔട്ടായ മുംബൈയ്ക്കെതിരേ ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീര്‍ 206 റണ്‍സാണെടുത്തത്. 86 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡും നേടി. രണ്ടാമിന്നിങ്സില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം മാത്രമാണ് മുംബൈയ്ക്ക് കാഴ്ചവെക്കാനായത്. 290 റണ്‍സിന് എല്ലാവരും പുറത്തായി. 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ജമ്മു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അത് മറികടന്നു.ഫോം വീണ്ടെടുക്കാന്‍ രഞ്ജി കളിക്കാനിറങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സില്‍ രോഹിത് മൂന്ന് റണ്‍സും ജയ്സ്വാള്‍ നാലും ശ്രേയസ്സ് അയ്യര്‍ 11 റണ്‍സുമെടുത്തു. രണ്ടാമിന്നിങ്സിലും രോഹിത് (28),ജയ്സ്വാള്‍ (26),ശ്രേയസ്സ് അയ്യര്‍ (17) എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറിയും രണ്ടാമിന്നിങ്സില്‍ സെഞ്ചുറിയും നേടിയ ശാര്‍ദുല്‍ താക്കൂര്‍ മാത്രമാണ് മുംബൈക്കായി പോരാടിയത്.10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീര്‍ മുംബൈയെ കീഴടക്കുന്നത്. ഇതിന് മുമ്പ് 2014-ല്‍ വാംഖഡെയില്‍ വെച്ചാണ് ജമ്മു കശ്മീര്‍ അവസാനമായി മുംബൈയെ പരാജയപ്പെടുത്തുന്നത്. ഇതോടെ ഗ്രൂപ്പ് എ യില്‍ ജമ്മു അപരാജിത കുതിപ്പ് തുടര്‍ന്നു. ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് സമനിലയുമാണ് ജമ്മു കശ്മീരിനുള്ളത്. 29 പോയന്റോടെ നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.