തിരൂർ: തുഞ്ചത്താചാര്യനെപ്പോലെ നമ്മുടെ സനാതന സംസ്കാരത്തെ പോഷിപ്പിച്ച മഹാരഥൻമാരുടെ ജീവിത ചരിത്രത്തിൽ കെട്ടുകഥകൾ നിറയ്ക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ഇത്തരം മഹാത്മാക്കളുടെ അസ്ഥിത്വം ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് എഴുത്തുകാരനും പ്രഭാഷ കനുമായ സുധീർ പറൂർ പറഞ്ഞു. ശുദ്ധ മലയാളത്തിലെ ആദ്യ രചയിതാവായത് കൊണ്ട് മാത്രമല്ല അദ്ദേഹത്തെ ഭാഷാ പിതാവെന്ന് വിളിക്കുന്നത്. അതോടൊപ്പം ശൃംഗാരസാഹിത്യ സംസ്കാരത്തിൽ നിന്നും മാറി മഹോന്നതമായ സനാതന സംസ്‌കാരത്തെ പകർന്നു തന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
10, 11, 12 തീയതികളിൽ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിൻ്റെ 42-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരൂർ സംഗം ഹാളിൽനടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടുകഥകൾ നമ്മുടെ സംസ്ക്കാരത്തെ നശിപ്പിക്കുന്നു. ശ്രീശങ്കരൻ, തുഞ്ചത്താചാര്യൻ, പൂന്താനം തുടങ്ങിയ മഹാപുരുഷൻമാരെ കെട്ടുകഥകൾ കൊണ്ട് വരിഞ്ഞ് മുറുക്കി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഭാരതീയ വിചാരകേന്ദ്രം പോലുള്ള സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തുഞ്ചൻ സാഹിത്യങ്ങളിലെ ദാർശനികത എന്ന വിഷയത്തിൽ കുമാരി അശ്വതിരാജ് പ്രബന്ധം അവതരിപ്പിച്ചു. ഭാരതീയമായ മൂല്യ ബോധത്തിൽ നിന്നുകൊണ്ട് സകലരും ഒന്നാണെന്ന വേദാന്തതത്വം തന്നെയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ തന്റെ കൃതികളിലൂടെ നമുക്ക് പകർന്നു തന്നത്.
ജീവിത പ്രാരാബ്ധത്തിൽ വീണ മനുഷ്യനെ പ്രത്യാശയിലേക്ക് ഉയർത്തുന്നതാണ് ആചാര്യൻ്റെ ദർശനം. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആപ്തവാക്യത്തിൽ പറഞ്ഞതു പോലെ ധീയെ, ബോധത്തെ പ്രചോദിപ്പിക്കുകയാണിവിടെ നടക്കുന്നത്. ഈശാവാസ്യ ഉപനിഷത്തിലും ഭഗവത്ഗീത യിലും കാണുന്ന സനാതന മൂല്യ ദർശനം തന്നെയാണ് എഴുത്തച്ഛൻ ഊന്നിപ്പറയുന്നത്.
സകലരിലും ഈശ്വരനുണ്ടെന്ന തത്വം ഭക്തിയിലാറാടിച്ചു നമുക്ക് പറഞ്ഞുതരി കയാണ് എഴുത്തച്ഛൻ ചെയ്യുന്നത്. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന യോഗ ദർശനം തന്നെയാണ് തുഞ്ചത്ത് ആചാര്യൻ നമുക്ക് പകർന്നു നൽകുന്നത് എന്നും കുമാരി അശ്വതി രാജ് സമർത്ഥിച്ചു.സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ അഡ്വ. എൻ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന, ജില്ലാ അദ്ധ്യക്ഷൻ ഡോ. എം.പി. രവിശങ്കർ, സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്, കെ. ജനചന്ദ്രൻ എ ന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.