തിരുവനന്തപുരം: ബഹിരാകാശത്ത് നിര്‍ണായക നേട്ടം സ്വന്തമാക്കി ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് പരീക്ഷിച്ചാണ് ഐഎസ്ആര്‍ഒ നേട്ടം കരസ്ഥമാക്കിയത്. റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ( Relocatable Robotic Manipulator-Technology Demonstrator (RRM-TD) ) പരീക്ഷണമാണ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയത്.
തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് (IISU) വില്‍ ആണ് ഈ യന്ത്രക്കൈ വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണുള്ളത്.ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വെച്ച് വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനും യന്ത്രക്കൈ ഉപയോഗിക്കും. മാത്രമല്ല അറ്റകുറ്റപ്പണികള്‍ക്കും ഇവ വലിയ സഹായമാണ് ചെയ്യുക.
ഐഎസ്ആര്‍ഒ വികസിപ്പിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയാണ് ഇപ്പോള്‍ പരീക്ഷിച്ചു നോക്കുന്നത്. ഭാവിയില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് യന്ത്രക്കൈ വികസിപ്പിക്കുന്നത്. സ്പെഡെക്സ് പരീക്ഷണത്തിന് വേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണത്തിന് ശേഷം ബാക്കിവന്ന പിഎസ്എല്‍വി റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിലാണ് ഈ യന്ത്രക്കൈ ഘടിപ്പിച്ചിരുന്നത്. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്. ബഹിരാകാശത്ത് വളരെ വേഗത്തിലാണ് വസ്തുക്കള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ അവയെ പിടിച്ചുനിര്‍ത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാന്‍ ഇത്തരം സംവിധാനം നിര്‍ണായകമാണ്.
RRM-TD പരീക്ഷണത്തില്‍ ചെറിയ ബഹിരാകാശ വസ്തുക്കളെ യന്ത്രക്കൈ ഉപയോഗിച്ച് പിടിക്കാന്‍ ശ്രമിക്കും. ഇതില്‍ വിജയിച്ചാല്‍ അടുത്ത വിക്ഷേപണങ്ങളില്‍ ഇതിന്റെ കുടുതല്‍ പരീക്ഷണങ്ങളുണ്ടാകും. ഭാവിയില്‍ പേടകങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്‍പ്പെടെ ഈ സംവിധാനം ഉപയോഗിക്കാനാകും. പോയെം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സിപിരിമെന്റല്‍ മൊഡ്യൂള്‍) എന്നാണ് റോക്കറ്റിന് ശേഷിക്കുന്ന ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ഇതിലാണ് പരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഭാവി ബഹിരാകാശ നിലയത്തിലേക്ക് വേണ്ട സാങ്കേതിക വിദ്യകളും ചന്ദ്രനിലേക്കുള്ള അടുത്ത ദൗത്യത്തിനും വേണ്ട സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങളാണ് ഇനി നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.