പട്ന: വൈശാലി സഹകരണ ബാങ്ക് അഴിമതി കേസിൽ ആർജെഡി എംഎൽഎ അലോക് മേഹ്തയുടെ പട്നയിലെ വസതിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. പുലർച്ചെ അലോക് മേഹ്തയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വൈശാലി സഹകരണ ബാങ്ക് മുൻ ചെയർമാനാണ് അലോക് മേഹ്ത.
ബാങ്കിൽനിന്ന് 60 കോടിയോളം രൂപ അലോക് മേഹ്തയുടെ ബന്ധുക്കൾക്കു വ്യാജരേഖകൾ ഉപയോഗിച്ചു വായ്പ നൽകിയെന്നാണു കേസ്. വൈശാലി സഹകരണ ബാങ്കിലെ വായ്പാ വിതരണത്തിൽ റിസർവ് ബാങ്ക് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു 3 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു.
പട്നയിലും ഹാജിപുരിലുമായി ബിഹാറിലെ ഒൻപതിടത്തും കൊൽക്കത്തയിൽ അഞ്ചിടത്തും ഡൽഹിയിൽ ഒരിടത്തും യുപിയിൽ നാലിടത്തുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരനായ അലോക് മേഹ്തയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം നടക്കുന്നതിനിടെയാണു റെയ്ഡ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.