ന്യൂഡല്‍ഹി: 2025ലെ ബജറ്റ് സമ്മേളനത്തിന്റെ പ്രധാന അജണ്ട പ്രഖ്യാപിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. പ്രസിഡന്റിന്റെ പ്രസംഗം, സാമ്പത്തിക സര്‍വേ, കേന്ദ്ര ബജറ്റ് എന്നിവ ഉള്‍പ്പെടുന്ന ഈ സമ്മേളനത്തിന് എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം ബഡ്ജറ്റ് സെഷൻ്റെ ഔപചാരിക തുടക്കം കുറിക്കും, തുടർന്ന് ജനുവരി 31 ന് സാമ്പത്തിക സർവേയുടെ അവതരണവും നടക്കും . തുടർന്ന് 2025-26 ലെ യൂണിയൻ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും , അതിനുശേഷം രാഷ്ട്രപതിയുടെ പ്രസംഗം ബഡ്ജറ്റ് മുതലായവയിൽ വിശദമായ ചർച്ചകൾ നടക്കും. ജനുവരി അഞ്ചിന് പാർലമെന്റ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച് അവധി ആയിരിക്കും . തുടർന്ന് ബജറ്റ് ചർച്ചകൾ ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കും.
ഈ കാലയളവിൽ 16 ബില്ലുകളും 19 ബിസിനസ്സുകളും ഇതിനകം തന്നെ സഭയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്., ഫെബ്രുവരി 14 അവസാനിക്കുന്ന പാർലമെന്റ് യോഗം , പിന്നീട് മാർച്ച് 10 നു പുനരാരംഭിക്കും . നാളെ(ജനുവരി 31 ), രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമായ, ബിസിനസ് ഉപദേശക സമിതി (ബിഎസി) രാഷ്ട്രപതിയുടെ പ്രസംഗത്തെയും ബജറ്റ് ചർച്ചയെയും കുറിച്ചുള്ള ചർച്ചകളുടെ ദൈർഘ്യം തീരുമാനിക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്കും നയപരിപാടികള്‍ക്കും ദിശനൽകാൻ അവതരിപ്പിക്കുന്ന ബഡ്ജറ്റ് സമ്മേളനം ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത് – ആദ്യഘട്ടം ഫെബ്രുവരി 13-ന് അവസാനിക്കും, ഫെബ്രുവരി 14 അവസാനിക്കുന്ന ഈ പാർലമെന്റ് സെഷൻ മാർച്ച് 10 നാണ് പുനരാരംഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.