പാലാ: കെ.എം.മാണി സ്വന്തം ജീവിതം കൊണ്ട് ഏവർക്കും നന്മ വിളമ്പി എന്ന് അരുണാപുരം ശ്രീ രാമകൃഷ്ണാ മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് പറഞ്ഞു.
കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയും കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് പാലാ മരിയ സദനം അഭയകേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സ്വാമി വീതസംഗാനന്ദ.
യോഗത്തിൽ സന്തോഷ് മരിയസദൻ അദ്ധ്യക്ഷത വഹിച്ചു.
പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ: ജോസഫ് മലേപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. മരിയസദൻ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം വിളമ്പുകയും ചെയ്തു. യോഗത്തിൽ പ്രൊഫ. ലോപ്പസ് മാത്യു,ടോബിൻ കെ.അലക്സ്, പെണ്ണമ്മ ജോസഫ്, ബേബി ഉഴുത്തുവാൽ, ബൈജു കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
രാവിലെ പാലാ സെ.തോമസ് കത്തീദ്രൽ പള്ളിയിലെ കബറിടത്തിൽ കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും പ്രത്യേക പ്രാർത്ഥന നടത്തി പൂക്കൾ സമർപിച്ചു. കൊട്ടരമറ്റം ബസ് സ്റ്റേഷനിലെ കെ.എം.മാണി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
അനുസ്മരണാസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, തോമസ് പീറ്റർ, ഇ.പി.പ്രഭാകരൻ,സാജൻ തൊടുക, അഡ്വ.സുമേഷ് ആഡ്രൂസ്, ഷാജി പാമ്പൂരി ,മാത്തുക്കുട്ടി കുഴിത്താലിൽ, ജോസ്സുകുട്ടി പൂവേലിൽ, ടോമി തകിടയേൽ, ലീന സണ്ണി, മായാപ്രദീപ്, ബിജു പാലൂപടവൻ, ഡോമിനിക് എലിപ്പുലിക്കാട്ട്, ജയ്സൺമാന്തോട്ടം, എന്നിവർ പ്രസംഗിച്ചു.
പാലായിൽ വിവിധ പഞ്ചായത്ത് കേ ന്ദ്രങ്ങളിലായി 33 ഇടങ്ങളിൽ കാരുണ്യ ദിനചാരണം സംഘടിപ്പിച്ചു. കിടപ്പു രോഗികൾക്ക് ഭക്ഷണ കിറ്റുകളുടെ വിതരണം, വിവിധ സ്ഥാപനങ്ങളിൽ സാമ്പത്തിക സഹായങ്ങൾ ഉപകരണങ്ങളുടെ വിതരണം എന്നിവയും കാരുണ്യാ ദിനത്തോട് അനുബന്ധിച്ച് നടത്തി. രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിൽ നടത്തിയ ചടങ്ങിൽ രാമപുരം സെ.അഗസ്ററ്യൻസ് പള്ളി വികരി ഫാ.ബെർക്ക്മൻസ് കുന്നുംപുറം മുഖ്യാഥിതിയായി.ഡി.പ്രസാദ്, ബൈജു ജോൺ, സണ്ണി പൊരുന്നക്കോട്ട്,ബെന്നി ആനത്താരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
കരൂർ അന്തീനാട് ശാന്തിനിലയത്തിൽ നടത്തിയ യോഗത്തിൽ സി.ആനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സാജുവെട്ടത്തേട്ട് ഉദ്ഘാടനം ചെയ്തു.സി.വിൻസി സി.എം.സി,രാമകഷ്ണൻ നായർ മാൻതോട്ടം, കുഞ്ഞുമോൻ മാടപ്പാട്ട്, ഷാജി കൊല്ലിത്തടം, കുര്യാച്ചൻ പ്ലാത്തോട്ടം, ബിനു പുലിയിറുമ്പിൽ, സിബി കുറ്റിയാനി, ജയിംസ് വെള്ളാമ്പയിൽ, സിജോ കുര്യാച്ചൻ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.