മംഗളൂരു: മംഗളൂരുവിൽ ഉള്ളാളിനു സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്.
കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയിലായിരുന്നു കവര്‍ച്ച.ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബാങ്കിലെ സിസിടിവി നന്നാക്കുന്നതിനിടെയാണ് കവർച്ച സംഘമെത്തിയത്. ആറംഗ സായുധ സംഘം ബാങ്കിലെത്തുകയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കറിലെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവരുകയുമായിരുന്നു.
പിന്നീട് കവർച്ചാസംഘം ചാരനിറത്തിലുള്ള ഫിയറ്റ് കാറിൽ രക്ഷപ്പെട്ടു.തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. 3 വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്നീഷ്യനുമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്.
എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു കവർച്ച. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.