കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ടെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എൻഡിഎ യുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരളാ കോൺഗ്രസിന് ജന്മം നല്കിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭനെ അനുസ്മരിപ്പിച്ചു കൊണ്ട് ഇന്ന് ഈ ഓഫീസ് ഉദ്ഘാനം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു.
മുനമ്പം,മുല്ലപ്പെരിയാർ വിഷയങ്ങളിൽ ഇടതു വലതു മുന്നണിയിലുള്ള കേരളാ കോൺഗ്രസുകൾ ചെറുവിരൽ അനക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ ഡി എ യുടെ ഭാഗമായ കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി എൻ ഡി എയ്ക്ക് കരുത്താണെന്നും കേരളാ കോൺഗ്രസ് ഓഫീസ് ഉദ്ഘാനം ചെയ്തു കൊണ്ട് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബി ജെ പി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ബിജെപി സംസ്ഥാന വക്താവ് Adv.നാരായണൻ നമ്പൂതിരി, പാർട്ടി വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രഫ:ബാലു ജി വെള്ളിക്കര, ബിജെപി സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങൾ അഡ്വ: ഷോൺ ജോർജ് ,വിക്ടർ ടി.തോമസ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ.സൂരജ്,ബിജെപി ജില്ല സെക്രട്ടറി രതീഷ് , ലൗജിൻ മാളികേക്കൽ,
അഡ്വ.സെബാസ്റ്റ്യൻ മണിമല, ശിവപ്രസാദ് ഇരവിമംഗലം, ജോയി സി കാപ്പൻ, കോട്ടയം ജോണി, ഉണ്ണികൃഷ്ണൻ, രാജേഷ് ഉമ്മൻ കോശി,നിരണം രാജൻ, ഗണേഷ് ഏറ്റുമാനൂർ , ഫൽഗുണൻ മേലേടത്ത്, രശ്മി എം ആർ, വിനോദ് കുമാർ വി ജി, അഡ്വ. ഷൈജു കോശി, നോബിൾ ജയിംസ്, സലിംകുമാർ കാർത്തികേയൻ, ജോജോ പനക്കൽ, ഷാജു മഞ്ഞില,ഉണ്ണി ബാലകൃഷ്ണൻ,റ്റിജോ കൂട്ടുമ്മേകാട്ടിൽ, അഡ്വ.മഞ്ജു കെ.നായർ, വിനോദ് പൂങ്കുന്നം, ജോഷി കൈതവളപ്പിൽ, ജേക്കബ് മേലേടത്ത്, ബിബിൻ ചൂരനാട്, സന്തോഷ് മുക്കിലിക്കാട്ട്, വി കെ സന്തോഷ്, അലക്സ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.