പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെന്റ്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.
തിങ്കളാഴ്ച രാവിലെ 6.30 മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം, സെൻ്റ് തോമസ് കോളേജ്, ഇൻറഗ്രേറ്റഡ് സ്പോർട്‌സ് കോംപ്ലക്സ് സെന്റ് തോമസ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ ആയിട്ടാണ് പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങൾ മത്സരങ്ങൾ അരങ്ങേറുന്നത്. നോക്ക്ഔട് മത്സരങ്ങൾ ബുധനാഴ്ച രാവിലെ 6.30 മുതൽ ആരംഭിക്കുന്നതാണ്.മുൻവർഷത്തെ ജേതാക്കളായ എസ് ആർ എം യൂണിവേഴ്സിറ്റി ചെന്നൈ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി പഞ്ചാബ്, പഞ്ചാബി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
ചാമ്പ്യൻഷിപ്പിന്റെ്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് വോളിബോൾ ഇതിഹാസവും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥിയുമായ ജിമ്മി ജോർജിൻ്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയും പാലാ സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും.
മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ സി. റ്റി അരവിന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ ജേതാക്കൾക്കുള്ള ട്രോഫികൾ അനാച്ഛാദനം ചെയ്യും.
ടൂർണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും. ജേതാക്കൾക്കുള്ള ട്രോഫികൾ സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.