പുൽപള്ളി: നാട്ടുകാരെ ഭീതിലാക്കിയ കടുവ വനംവകുപ്പിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞുവെന്നു സംശയം. ഇന്നലെ രാത്രി തെർമൽ ഡ്രോൺ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞരാത്രി ആടിനെ പിടിക്കാനും എത്തിയില്ല. ഇതോടെയാണ് കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിൽനിന്ന് കടന്നുകളഞ്ഞെന്ന സംശയം ഉയർന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായി ആഹാരം കഴിക്കാത്തതിനാൽ കടുവ വീണ്ടും എത്തുമെന്നാണു വനംവകുപ്പ് കരുതുന്നത്.രാത്രിയിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു. അമരക്കുനി ഭാഗത്തു കടുവയെ കണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
മാങ്ങാപ്പാടി, തൂപ്ര, അമരക്കുനി, ഊട്ടിക്കവല എന്നീ ഭാഗത്തായി 4 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂട്ടിൽ കയറ്റുക എന്നതിനേക്കാൾ മയക്കുവെടിവയ്ക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ പിടിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വെടിവയ്ക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ കടുവയെ കണ്ടിട്ടും വെടിവച്ചില്ലെന്നാണ് ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായഭിന്നത ഉണ്ടെന്നും ദൗത്യം നല്ലനിലയ്ക്കല്ല മുന്നോട്ട് പോകുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.