ഇടതുമുന്നണി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് തയാർ;എം.വി. ഗോവിന്ദൻ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി.അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയാറായി നിൽക്കുകയാണ് അൻവർ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് തയാറാണ്. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും ഗോവിന്ദൻ പറഞ്ഞു. 

എൻ.എം.വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസ്‌ ഏറ്റെടുക്കണം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാണ് സിപിഎം ആവശ്യം.

പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. 2.10 കോടി രൂപ ബാധ്യതയുണ്ടെന്നാണ് കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. ചെക്കുകളും മറ്റ് ഇടപാടുകളും കൂടാതെയാണിതെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !