യാത്രാ ബോട്ടില്‍നിന്ന് മധ്യവയസ്ക കായലില്‍ ചാടി; രക്ഷകരായി ജീവനക്കാര്‍ ,

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടില്‍ നിന്ന് യാത്രക്കാരിയായ മധ്യവയസ്ക കായലില്‍ ചാടി. ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു.

ആലപ്പുഴയില്‍ നിന്ന് കുപ്പുപ്പുറം ഭാഗത്തേയ്ക്ക് പോയ യാത്രാ ബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട് സ്വദേശിനി സുധർമ്മയാണ് (55) ചാടിയത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. 

 ആലപ്പുഴ ജെട്ടിയില്‍ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ് സംഭവം. ബോട്ട് പുന്നമട കായലിലേക്ക് പാലസിന് സമീപമെത്തിയപ്പോള്‍ സുധർമ്മ കായലിലേക്ക് ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭയന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് ജീവൻ തിരിച്ചുകിട്ടിയത്.

പിന്നാലെ കായലിലേയ്ക്ക് ചാടിയ രണ്ട് ജീവനക്കാരാണ് രക്ഷിച്ചത്. ഇവരുടെ രണ്ട് ഫോണുകളും വെള്ളത്തില്‍പ്പോയി. ബോട്ടുമാർഗം കരയ്ക്കെത്തിച്ച ഇവരെ ചികിത്സക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !