ചെന്നൈ: പ്രശസ്ത തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സംഗീത സംവിധായകൻ കാമേഷാണ് ഭർത്താവ്. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവാണ്.
മലയാളത്തിൽ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിതറുന്ന പെൺകുട്ടി, ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതംഗമയ, വീണ്ടും ലിസ, രുഗ്മ, ഒരു സന്ദേശം കൂടി, അസ്ഥികൾ പൂക്കുന്നു, ധീം തരികിട തോം, ഉത്സവപ്പിറ്റേന്ന് തുടങ്ങിയവയാണ് കമല കമേഷ് അഭിനയിച്ച മലയാള സിനിമകൾ.
വീട്‌ല വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. മകൾ: നടിയും നർത്തകിയുമായ ഉമ റിയാസ് ഖാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.