ലണ്ടൻ: പ്രമുഖ ഓയിൽ കമ്പനിയായ ബിപി ചെലവു ചുരുക്കലിന്റെ ഭാഗമായി അഞ്ചു ശതമാനം ജോലിക്കാരെ കുറയ്ക്കുന്നു. 4,700 പേർക്ക് ജോലി നഷ്ടപ്പെടും. വിവിധ രാജ്യങ്ങളിലായി 90,000 പേരാണ് ബിപിയിൽ ജോലി ചെയ്യുന്നത്.
ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇ-മെയിൽ സന്ദേശത്തിലൂടെ കമ്പനി ജീവനക്കാർക്ക് നൽകി കഴിഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 3000 കോൺട്രാക്ട് ജോലികളും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുണ്ട്.16,000 പേരാണ് യുകെയിൽ മാത്രം ബിപിയിൽ ജോലി ചെയ്യുന്നത്. ഇതിൽ ആറായിരത്തോളം പേർ പെട്രോൾ സ്റ്റേഷനുകളിലും സർവീസ് സെന്ററുകളിലും ജോലി ചെയ്യുന്ന സാധാരണക്കാരാണ്.
2026 ആകുമ്പോവേക്കും രണ്ടു ബില്യൻ ഡോളറിന്റെ ചെലവു ചുരുക്കൽ നടപടികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.