എടപ്പാൾ:കോടതിയിൽ കേസ് വരുമ്പോൾ മാത്രം സ്കൂൾ ഉച്ച ഭക്ഷണത്തിന് തുക അനുവദിക്കുന്ന സർക്കാർ നിലപാട് തിരുത്തി ഉച്ചഭക്ഷണ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഉപജില്ലാ സമ്മേളനവും, വാർഷിക കൗൺസിൽ യോഗവും ഡി.സി.സി. സെക്രട്ടറി അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് കെ.എം അബദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.വി സന്ധ്യ ടീച്ചർ, സി.പി. മോഹനൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് സി.എസ് മനോജ്, ജില്ലാ ജോയിൻ സെക്രട്ടറി കെ.വി പ്രഷീദ്, ബെന്നി തോമസ്,രഞ്ജിത് അടാട്ട്, ബിജു പി സൈമൺ, പി.ജി സജീവ്, ഇ.ടി സിന്ധു, എം.എസ് ആൻസൺ, എന്നിവർ സംസാരിച്ചു.
സെക്രട്ടറി പി. മുഹമ്മദ് ജലീൽ സ്വാഗതവും, ട്രഷറർ എസ്. അശ്വതി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.മുഹമ്മദ് ജലീൽ- പ്രസിഡന്റ്, എസ്. അശ്വതി- സെക്രട്ടറി, എസ്. സുജ - ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.