തിരുവനന്തപുരം: റെക്കോഡ് ഭേദിച്ച് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 120 രൂപ ഉയര്‍ന്ന് 60,880 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 15 രൂപ കൂടി 7,610 രൂപയുമായി.
ഇതോടെ ഒരു മാസത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 3,680 രൂപയാണ്. ഒരു വര്‍ഷത്തിനിടെയുള്ള വര്‍ധനവാകട്ടെ 14,640 രൂപയുമാണ്.
കുറഞ്ഞ ചെലവിലുള്ള എഐ സാധ്യതകളുമായി ഡീപ്സീക്ക് എത്തിയതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിയാണ് സ്വര്‍ണം നേട്ടമാക്കിയത്.
ഇത്തവണ നിരക്കില്‍ കുറവ് വരുത്തേണ്ടെന്ന യുഎസ് ഫെഡിന്റെ തീരുമാനവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 81,007 രൂപ നിലവാരത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.