കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പരിപാടികള്‍ക്കെതിരേ നടപടിയെടുത്ത് കൊച്ചി കോര്പറേഷന്. കൊച്ചിയില്‍ ഫ്ലവര്‍ഷോയ്ക്ക് സ്റ്റോപ്പ് മെമ്മോ നോട്ടീസ് നല്കി. സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍നിന്ന് ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി.
എന്നാല്‍, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തല്‍ നിര്‍മിച്ചതിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും ഫ്ലവര്‍ ഷോ സംഘാടകര്‍ പറഞ്ഞു. ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കിയതായും പ്രതികരിച്ചു.
ഹോര്‍ട്ടികോര്‍പ്പും ജി.സി.ഡി.എയും ചേര്‍ന്നാണ് കൊച്ചിയില്‍ ഫ്ലവര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 22-ന് ആരംഭിച്ച് ജനുവരി രണ്ടിന് അവസാനിക്കുന്ന ഫ്ലവര്ഷോയ്ക്കാണ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോര്പറേഷന് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പള്ളുരുത്തി സ്വദേശിയായ യുവതിക്ക് പുഷ്പമേളയിലെ പ്ലാറ്റ്ഫോമില്‍ വീണ് പരിക്ക് പറ്റിയിരുന്നു. രണ്ട് കൈകള്‍ക്കും പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കി കോര്പറേഷന് എന്‍ജിനിയറിംഗ് വിഭാഗം ഫ്ലവര്‍ ഷോക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.
കോര്‍പറേഷന്റെ മൂക്കിന്റെ തുമ്പത്താണ് ഫ്ലവര്‍ഷോ നടക്കുന്നത്. എന്നിട്ടും പരിപാടി അവസാനിക്കുന്നതിന്റെ തലേന്ന് മാത്രമാണ് ഫ്ലവര്ഷോക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലെന്ന് കോര്പറേഷന് അറിയുന്നത്.
ആര്‍ക്കും എന്തും ചെയ്ത് പോകാമെന്ന നഗരമായി മാറുകയാണ് കൊച്ചി. പരിപാടി തുടങ്ങുന്നതിന് മുമ്പേ തന്നെ ഇതെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. വലിയ അനാസ്ഥയാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ബുധനാഴ്ചയാണ് കോര്പറേഷന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അതിന് ശേഷമാണ് ഒരു സ്ത്രീ അവിടെ പ്ലാറ്റ്ഫോമില്‍ വീണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.