കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. കേസിൽ ലഹരിക്കടിമയായ മകൻ പിടിയിൽ. താമരശ്ശേരി കൈതപ്പൊയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖ് പോലീസ് പിടിയിലായി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം.
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 
ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. പ്രതിയായ മകൻ ഇന്ന് ഉമ്മയെ കാണാൻ എന്ന വ്യാജേന എത്തിയാണ് കൃത്യം നടത്തിയിരിക്കുന്നത്. ഇന്ന് ഉമ്മയെ കാണാനെത്തിയ മകൻ, ഷക്കീലയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ശേഷം നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.