നെടുമങ്ങാട് :കരകുളം പി.എ. അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയും ചെയർമാനുമായ ഇ.മുഹമ്മദ് താഹയുടേതെന്ന നിഗമനത്തിൽ പൊലീസ്.ഡിഎൻഎ പരിശോധന ഫലം വന്നാൽ മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. ഡിഎൻഎ പരിശോധനഫലം ഒരാഴ്ച ക്കുള്ളിൽ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ താഹയുടെ ഫോൺ പരിശോധിച്ചപ്പോൾ ഫോണിന്റെ ഗാലറിയിൽ നിന്നും തനിക്കു ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ല എന്ന് താഹ മുൻപ് എഴുതിയ കുറിപ്പ് കണ്ടെത്തി.ഇതും മരിച്ചത് താഹ ആണെന്ന നിഗമനത്തിൽ എത്താൻ പോലീസിന് കാരണമായി. കോളേജിലെ പണിതീരാത്ത ഹാളിനുള്ളിലാണ് പൂർണമായും കത്തിയമർന്ന നിലയിൽ മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. മൃതദ്ദേഹത്തിന് സമീപം താഹയുടെ ഫോണും ഷൂവും ഹാളിന് മുൻപിൽ നിന്ന് കാറും പോലീസ് കണ്ടെത്തിയിരിന്നു.
നെടുമങ്ങാട് പോലിസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരിന്നു .കോളേജുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കോളേജിന്റെ അഫിലിയേഷൻ റദാക്കാനിടയായി. കുറച്ചുകാലം കോളേജ് അടച്ചിട്ടശേഷം അടുത്തിടെയാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. പ്രതിസന്ധികൾ തരണം ചെയ്ത് കോളെജ് പ്രവർത്തനം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ താഹയെ അലട്ടിയിരുന്നതായി പറയുന്നു.
വസ്തു വകകൾ ആദായനികുതി വകുപ്പ് ക്രയ വിക്രയം നടത്താൻ സാധിക്കാത്ത തരത്തിൽ അറ്റാച്ച് ചെയ്തിരുന്നു. ഇത് കാരണം വസ്തുവകൾ വിറ്റ് കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് എന്ന് താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവർ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് ഇപ്പോൾ താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.