തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷ്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരുന്ന കമ്പനി ഉടമ കര്‍ണാടകയിലെ മന്ത്രിയാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. കര്‍ണാടക യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് ഈ കമ്പനിയുടെ ഡയറക്ടറാണെന്നും എം.ബി രാജേഷ് പറഞ്ഞു.
'കേരളത്തിലേക്ക് ദശലക്ഷക്കണക്കിന് സ്പിരിറ്റ് കൊണ്ടുവരുന്ന ഈ കമ്പനിയുടെ പേര് ഹര്‍ഷ ഷുഗേഴ്സ് എന്നാണ്. ഈ കമ്പനിയുടെ ചെയര്‍പെഴ്സണ്‍ ലക്ഷ്മി ആര് ഹെബ്ബര്കര് എന്നാണ്. മഹിള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് പ്രസിഡന്റായ ഇവര്‍ കര്‍ണാടക വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ്. ഈ കമ്പനിയുടെ എം.ഡിയുടെ പേര് ചന്നരാജ് ഹട്ടിഹോളി കര്‍ണാകടകയിലെ ഉപരിസഭയിലെ അംഗമാണ്. കമ്പനി ഡയറക്ടര്‍ മൃണാല്‍ ഹെബ്ബല്‍ക്കര്‍ യൂത്ത് കോണ്‍ഗ്രസിന്റെ കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഈ കമ്പനിയാണ് നിലവില്‍ കേരളത്തിലേക്ക് വന്‍ തോതില്‍ സ്പിരിറ്റ് കൊണ്ടുവരുന്നത്.
അപ്പോള്‍ വി.ഡി. സതീശന് മുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വേദനയ്ക്ക് കാരണം ഇതാണ്. സ്പരിറ്റ് മാത്രമല്ല കോണ്‍ഗ്രസിന് ആവശ്യമായ മറ്റ് കാര്യങ്ങളും ഈ വഴിയാണ് എത്തുന്നത്. അപ്പോള്‍ അവര്‍ക്ക് കുറച്ച് വിഷമം കാണുമെന്നും എം.ബി. രാജേഷ് ആരോപിച്ചു.പ്ലാച്ചിമട സമരത്തില്‍ സജീവമായി പങ്കെടുത്ത ആളാണ് താന്‍. കോണ്‍ഗ്രസുകാര്‍ സമരത്തിനുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരു ലജ്ജയുമില്ലാതെ വന്നിരിക്കുകയാണ് ഇവര്‍. സമരത്തില്‍ പങ്കെടുത്ത ഞങ്ങള്‍ മന്ത്രിമാരായിരിക്കുമ്പോള്‍ ആ സമരത്തിന്റെ സത്തയെ തകര്‍ക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാകില്ല.
ഒരു തുള്ളി ഭൂഗര്‍ഭജലം ഊറ്റില്ല എന്ന ഉറപ്പിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ആവശ്യമായ ജലത്തിനായി മലമ്പുഴ ഡാമിനെയും മഴവെള്ളത്തെയും ആണ് പദ്ധതി ആശ്രയിക്കുക. സമരം കൊണ്ട് ഉപജീവനം നടത്തുന്നവര്‍ ഈ പദ്ധതിക്കെതിരെയും രംഗത്തെത്തിയിട്ടുണ്ടെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.