ഗാസ മേഖലയിൽ ഇസ്രായേലുമായി നടത്തിയ ധാരണയുടെ ഭാഗമായി, ഹമാസ് 470 ദിവസത്തിലേറെ തടവിൽ കഴിഞ്ഞ നാലു ഇസ്രായേൽ വനിതാ സൈനികരെ ജനുവരി 25-ന് മോചിപ്പിച്ചു. 19നും 20നും ഇടയിലുള്ള പ്രായമുള്ള ലിരി ആൽബാഗ്, കരിനാ ആരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലേവി എന്നിവരായിരുന്നു മോചിത്രയവർ . 2024 ഒക്ടോബർ 7-ന് ഗാസ മേഖലയുമായി ചേർന്നുള്ള നഹൽ ഓസ് സെൻട്രിയിൽ നിരീക്ഷണ ചുമതലയിൽ ആയിരുന്നപ്പോഴാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്
ഹമാസ് വിട്ടയച്ച സൈനികർക്കുപകരം, ഇസ്രായേൽ 200 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ജനുവരി 19-ന് ആരംഭിച്ച ബന്ദി കൈമാറ്റത്തിന്റെ രണ്ടാം ഘട്ടത്തിൽ, 33 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുന്നതിനു പകരം 1,900 ഫലസ്തീൻ സ്വാതന്ത്രമാക്കും എന്നതാണ് ഇരുകൂട്ടരും തമ്മിലുള്ള കരാർ .
നാമ ലേവി, 20
നാമ ലേവിയുടെ തട്ടിക്കൊണ്ടുപോകലിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടും ചർച്ചയായിരുന്നു . ശരീരം ആസകലം രക്തം വാർന്ന അവസ്ഥയിലായിരുന്നു ഹമാസ് തട്ടിക്കൊണ്ടു പോകുമ്പോൾ ഉള്ള അവരുടെ അവസ്ഥ . മുൻപ് ഹോളോകോസ്റ്റ് നിന്ന് രക്ഷപെട്ടവരുടെ മകളാണ് നാമ, വിവിധതരത്തിലുള്ള മാനവ സേവനപ്രവർത്തനങ്ങളിൽ നാമ ലേവി പങ്കാളിയായിരിന്നു.
ലിരി ആൽബാഗ്, 19
ഗാസ അതിർത്തിയിലുള്ള നഹൽ ഓസ് ആസ്ഥാനത്ത് ഡ്യൂട്ടി ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ലിരി ആൽബാഗ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇന്റീരിയർ ഡിസൈനറാവാൻ ആഗ്രഹിച്ചിരുന്ന അവർ , ജനുവരിയിൽ ഹമാസ് പുറത്തുവിട്ട വീഡിയോയിൽ തളർച്ചയിലും ആശങ്കയിലുമാണ് പ്രത്യക്ഷപ്പെട്ടത്. തടവിലെ ദാരുണാനുഭവങ്ങളെക്കുറിച്ച് അവരുടെ അമ്മ ഷിറ ആൽബാഗ് മുൻപ് വിവരിച്ചിട്ടുണ്ട്. നിർബന്ധിത ജോലികൾ, പോഷകാഹാരമില്ലായ്മ, കിടങ്ങുകളിലെ ദുരിതം എന്നിവ അവർ അനുഭവിച്ചുവെന്ന് അമ്മ വെളിപ്പെടുത്തി.
ഈ മോചനം മനുഷ്യ ഓരോ മനുഷ്യ ജീവന്റെയും വില എത്രകണ്ടാണ് എന്ന് എടുത്തു കാണിക്കുന്ന ഒന്നാണ് . ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവനുകൾ ആണ് പൊലിഞ്ഞത് , ഗാസയിൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു , ഭക്ഷണത്തിനും വെള്ളത്തിനുമായി നെട്ടോട്ടം ഓടുന്ന ജനങ്ങളെ ലോകം കണ്ടു , എത്രയോ പേർ ഗുരുതര പരിക്കുകളോടെ ചികിത്സ ലഭിക്കാതെ ദിവസങ്ങളോളം ജീവച്ഛവങ്ങളായി കിടന്നു . ഗാസയിൽ ശാശ്വതമായ സമാധാനം ഇനിയെങ്കിലും ഉണ്ടകട്ടെ എന്ന് ലോകം ഒന്നടങ്കം ആശിക്കുകയാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.