ദില്ലി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ.
ജീവിതത്തില്‍ എപ്പോഴും പെരുമാറ്റവും കാഴ്ചപ്പാടുകളും നല്ല രീതിയില്‍ സൂക്ഷിക്കണമെന്ന് താൻ കെജ്രിവാളിനോട് പറയുമായിരുന്നു. ജീവിതം കളങ്കരഹിതമായി സൂക്ഷിക്കുക, ത്യാഗങ്ങള്‍ ചെയ്യാൻ പഠിക്കുക, എപ്പോഴും സത്യത്തിൻ്റെ പാതയില്‍ നടക്കുക തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ കെജ്രിവാളിന്റെ മനസില്‍ പണമായിരുന്നുവെന്നും അണ്ണാ ഹസാരെ ആരോപിച്ചു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കിരണ്‍ ബേദിയും മറ്റുള്ളവരും കെജ്രിവാളിനോടൊപ്പമുണ്ടായിരുന്നുവെന്നും അവർ അണ്ണാ കി പാഠശാല (സ്കൂള്‍) സംരംഭങ്ങള്‍ ആരംഭിച്ചെന്നും അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടി. എന്നാല്‍ കെജ്രിവാള് പണത്തിന് പിന്നാലെ ഓടി വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേജ്രിവാളിന് ഇപ്പോള്‍ എന്ത് നിർദ്ദേശം നല്‍കും എന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളില്‍ താൻ അദ്ദേഹത്തിന് നല്കിയ പാഠങ്ങള്‍ വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അണ്ണാ ഹസാരെയുടെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.