വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ക്ക് മാസം 8,500 രൂപ വീതം; വാഗ്ദാനവുമായി കോണ്‍ഗ്രസ്,

ഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് യുവ ഉഡാൻ യോജന എന്ന പേരിലാണ് വാഗ്ദാനം.

സച്ചിൻ പൈലറ്റിന്റെ വാക്കുകള്‍….

കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോണ്‍ഗ്രസ്. കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രം. ബിജെപിയും ആം ആദ്മി പാർട്ടിയും കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു.

ഷീല ദീക്ഷിതിന്റെ കാലത്താണ് വികസനം കൊണ്ടു വന്നത്. ഡല്‍ഹിയില്‍ ഇന്ന് വികസനം എത്തുന്നില്ല. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കും. കേന്ദ്ര സർക്കാരും - എഎപിയും തമ്മിലുള്ള തർക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങള്‍.

കോണ്‍ഗ്രസ് ഭരണകാലത്ത് യാഥാർത്ഥ്യം സുതാര്യമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി അവർക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കുന്നുള്ളൂ. ബിജെപി സർക്കാരില്‍ സുതാര്യതയുടെ അഭാവം പ്രകടമാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !