ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ രാഷ്ട്രപതിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി.
പാവം രാഷ്ടപതി, വായിച്ചു തളര്‍ന്നു സംസാരിക്കാന്‍ പോലും വയ്യാതായെന്നും പ്രസംഗത്തില്‍ മുഴുവന്‍ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു.രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാര്‍ലമെന്റിന് പുറത്തെത്തിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം. 'പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി വളരെ ക്ഷീണിതയായിരുന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പാവം' എന്നായിരുന്നു സോണിയയുടെ പ്രതികരണം.
സോണിയയുടെ പരാമര്‍ശത്തിനെതിരെ ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. സോണിയയുടെത് അപമാനകരമായ പരാമര്‍ശമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഒരു ആദിവാസി സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഫ്യൂഡല്‍ മനോഭാവമാണ് സോണിയയുടെ പ്രതികരണമെന്ന് ബിജെപി എംപി സുകാന്ത മജുംദാര്‍ പറഞ്ഞു.അതൊരു അപമാനകരമായ പരാമര്‍ശമാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. പ്രത്യേകിച്ച് രാഷ്ട്രപതിക്കെതിരെ. ദ്രൗപദി മുര്‍മു ഒരു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാണ്.
അവര്‍ ഇപ്പോള്‍ രാജ്യത്തെ പ്രഥമ പൗരയാണ്. അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവരുടെ പ്രസംഗത്തെ എതിര്‍ക്കുന്നത്' - ബിജെപി എംപി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.