ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍; പ്രഖ്യാപനവുമായി യൂണിയനുകള്‍

 തൃശൂർ: ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹർത്താല്‍ പ്രഖ്യാപിച്ച്‌ മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹർത്താലിൻ്റെ ഭാഗമായി മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല.

ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്.

ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസർകോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാർക്കറ്റുകളും ഹർത്താലുമായി സഹകരിക്കുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !