വായ്പാ തിരിച്ചടവ് വൈകി: മാതാപിതാക്കളെ സ്വകാര്യ പണമിടപാട് സ്ഥാപനം ജീവനക്കാരന്‍ മര്‍ദിച്ചെന്ന് ഡോക്ടര്‍, പരാതി,

കൊച്ചി : വായ്പാ തിരിച്ചടവ് വൈകിയതിനെത്തുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഡോക്ടറുടെ വീട്ടില്‍കയറി വയോധികരായ അച്ഛനേയും അമ്മയേയും മര്‍ദിച്ചതായി പരാതി.

പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി കുട്ടന്‍, ഭാര്യ പത്മിനി എന്നിവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം ഉടൻ അടച്ചില്ലെങ്കില്‍ കൂടുതല്‍ ആളുകളെ കൂട്ടി വീണ്ടുമെത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.
നാല് വര്‍ഷം മുമ്പ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഡോക്ടറായ സാജിത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 10 ലക്ഷം രൂപ ലോണെടുത്തതാണ്. ഡിസംബർ വരെ കൃത്യമായി ഇ എം ഐ അടച്ചിരുന്നു.

 കഴിഞ്ഞ മാസത്തെ തിരിച്ചടവ് വൈകിയതോടെ ഇ എം ഐയുടെ ഘടന മാറ്റാമെന്ന് പറഞ്ഞ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സമീപിച്ചെന്നാണ് സാജിത് പറയുന്നത്.

കൂടുതല്‍ പണമടക്കേണ്ടി വരുമെന്നതിനാല്‍ ഇത് സ്വീകര്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ ജീവനക്കാരന്‍ പ്രായമായ അച്ഛനേയും അമ്മയേയും മര്‍ദിച്ചെന്നാണ് പരാതി. വീടിന്‍റെ ജനല്‍ചില്ലുകളും അടിച്ചു തകര്‍ത്തു. സംഭവം നടക്കുമ്ബോള്‍ സാജിദ് സ്ഥലത്തുണ്ടായിരുന്നില്ല.

ജീവവനക്കാരന്‍ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് സ്വകാര്യപണമിടപാട് സ്ഥാപനം അറിയിച്ചു. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ സാജിതിനെ ഫോണില്‍ കിട്ടാതായതിനാലാണ് ജീവനക്കാരന്‍ വീട്ടിലെത്തിയതെന്നും സ്ഥാപന അധികൃതര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !