ബീറ്റ്റൂട്ടിനോട് അകലം വേണ്ട:പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം,

ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമം വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്. എന്നാൽ അവയുടെ നിറം രുചിയും കാരണം ഇത് പ്രമേഹത്തിന് യോജിച്ചതല്ലെന്ന ചിന്ത ആളുകൾക്കിയിലുണ്ട്. എന്നാൽ പ്രമേഹ രോ​ഗികൾക്കും അനുയോ​ജ്യമായി ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇവയുടെ ​ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, എ, സി, നാരുകൾ, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്റൂട്ടിലടങ്ങിയ നാച്വറൽ ഷുഗർ ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !