തിരുവനന്തപുരം: നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാല്‍ നാട്ടു കർമ്മം നടന്നു.
ഭക്തി സാന്ദ്രമായ ചടങ്ങോടുകൂടിയായിരുന്നു കാല്‍നാട്ട് കർമ്മം നടന്നത്. ലോക റെക്കോർഡുകളില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്ദക്ഷിണ കൈലാസ, മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രം. ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന അതിരുദ്ര മഹാ യജ്ഞത്തിൻ്റെ ഭാഗമായാണ് യജ്ഞശാലക്കുള്ള കാല്‍ നാട്ടുകർമ്മം സംഘടിപ്പിച്ചത്.
കേരളത്തില്‍ തന്നെ ആറാമത് അതിരുദ്ര മഹായജ്ഞം സംഘടിപ്പിക്കുന്ന ക്ഷേത്രമാണ് ഇവിടെ. അതിരുദ്ര മഹായജ്ഞത്തിന് മുന്നോടിയായുള്ള സുപ്രധാന ചടങ്ങായ കാല്‍നാട്ട് കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നിർവഹിച്ചു.
മഹാ ഗണപതിഹോമത്തിനും വിശേഷാല്‍ പൂജകള്‍ക്കും ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്ര മേല്‍ശാന്തി കുമാർ മഹേശ്വരം ചടങ്ങുകള്‍ക്ക് നേത്വർത്ഥം നല്‍കി. പ്രസ്‌തുത ചടങ്ങില്‍ ജില്ലാ കളക്ടർ അനുകുമാരി ഐ എ സ് മുഖ്യ അതിഥി ആയി. തുടർന്ന് കളക്ടറുടെ നേത്വർത്ഥത്തില്‍ ഉല്‍സവത്തിന് മുന്നോടിയായുള്ള ഉദ്യോഗസഥ പ്രമുഖരുടേയും ജനപ്രതിനിധികളുടെയും ഉന്നതതല അവലോകനയോഗവും നടന്നു. ചടങ്ങില്‍ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്‌മോഹൻ, ചെങ്കല്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡൻ്റ് അജിത്കുമാർ, ബ്ലോക്ക് പഞ്ചായത് മെമ്പർ ജോജി, മുൻമന്ത്രി വി എസ് ശിവകുമാർ, പുഞ്ചക്കരി സുരേന്ദ്രൻ, ജോസ് ഫ്രാങ്ക്‌ളിൻ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മോഹൻദാസ്, തമ്പാനൂർ സി. ഐ. വി എം ശ്രീകുമാർ, സൂര്യ കൃഷ്ണമൂർത്തി, മണക്കാട് ഗോപൻ, ക്ഷേത്ര ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.