ഓരോരുത്തർ,ഓരോരുത്തരായി ഞെട്ടി: ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍,

കണ്ണൂർ: കണ്ണൂരില്‍ ഒരു പ്രദേശത്തെയാകെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത്, അശ്ലീലമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.

വായത്തൂർ സ്വദേശി അഭയ് ആണ് പിടിയിലായത്. പഞ്ചായത്ത് പ്രസി‍ഡന്‍റിന്‍റേത് ഉള്‍പ്പെടെ ചിത്രങ്ങള്‍ ഇയാള്‍ മോർഫ് ചെയ്തിരുന്നു. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമം. രണ്ട് ദിവസം മുമ്പാണ് അവിടുത്തുകാർ ഇൻസ്റ്റഗ്രാമില്‍ പല ചിത്രങ്ങള്‍ കാണുന്നത്.

നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലമായ രീതിയില്‍ മോർഫ് ചെയ്ത് അപ്‍ലോഡ് ചെയ്തിരിക്കുന്നു. ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്ന് പ്രചരിക്കുന്നു. ഓരോരുത്തർ,ഓരോരുത്തരായി ഞെട്ടി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മോർഫ് ചെയ്ത ചിത്രം വരെ കൂട്ടത്തില്‍. രാത്രിക്കുരാത്രി നാട്ടുകാർ സംഘടിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

പേരാവൂർ എസ്‌ഐ ജാൻസി മാത്യുവിന്‍റെ നേതൃത്വത്തില്‍ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടിച്ചു. ഇരുപതുകാരനായ അഭയ്. വയനാട് പടിഞ്ഞാറത്തറയില്‍ നിന്ന് അറസ്റ്റ്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുള്‍പ്പെടെ കേസുണ്ട്. മോർഫിങ് ആപ്പ് ഉപയോഗിച്ച്‌ ഫോണില്‍ എഡിറ്റ് ചെയ്തതാണ് ചിത്രങ്ങള്‍. പടങ്ങള്‍ സംഘടിപ്പിക്കാൻ ഇയാള്‍ക്ക് മറ്റ് ചിലരുടെ സഹായം കിട്ടിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഫോണ്‍ സൈബർ സെല്‍ പരിശോധിച്ചുവരുന്നു. മോർഫിങ് കമ്പമല്ലാതെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ ഉദ്ദേശമെന്തെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാർക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കുമെന്ന് പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !