കൊച്ചി: വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാല്‍. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അദ്ദേഹം മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടി കേള്‍പ്പിക്കുമായിരുന്നുവെന്നും മോഹൻലാല്‍ പറയുന്നു.പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.
മഞ്ഞലയില്‍ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടി കേള്‍പ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും.
വളരെ കുറച്ചു ഗാനങ്ങള്‍ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയില്‍ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകള്‍ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തില്‍ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങള്‍ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം', എന്നാണ് മോഹൻലാല്‍ കുറിച്ചത്.
നടൻ മമ്മൂട്ടിയും പി ജയചന്ദ്രന് അനുശോചനം അറിയിച്ചിട്ടുണ്ട്. 'പ്രിയ ഭാവഗായകന് ആദരാഞ്ജലികള്‍', എന്നാണ് മമ്മൂട്ടി കുറിച്ചത്.
പി ജയചന്ദ്രന്പി ജയചന്ദ്രന്‍റെ സംസ്കാരം നാളെ പറവൂര്‍ ചേന്ദമംഗലത്ത്മറ്റന്നാള്‍ പറവൂര്‍ ചേന്ദമംഗലത്ത് വച്ച് നടക്കും. ഇന്ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. ശേഷം 12 മണി മുതല്‍ സംഗീത അക്കാദമി ഹാളില്‍ (റീജനല്‍ തിയ്യറ്റർ) പൊതുദർശനത്തിന് വയ്ക്കും.
പതിനൊന്നാം തിയ്യതി 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.