മലപ്പുറം: മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര പരിസരത്തുള്ള താൽക്കാലിക കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തുകയുണ്ടായി.
പരിശോധനയിൽ പൂരപലഹാര കേന്ദ്രങ്ങൾ, പൊരിക്കടി വിൽപ്പന കേന്ദ്രങ്ങൾ, ലഘുഭക്ഷണശാലകൾ, ഐസ്ക്രീം വിൽപ്പന കേന്ദ്രങ്ങൾ, കുടിവെള്ളത്തിന്റെ ശുചിത്വം, ഹെൽത്ത് കാർഡുകളുടെ പ്രാപ്യത, പരിസര ശുചിത്വം തുടങ്ങിയവ ഉൾപ്പെടുത്തി വിശദമായ പരിശോധന നടന്നു. പരിശോധനയ്ക്ക് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സി. സജീവ് കുമാറിൻ്റെ നേതൃത്വത്തിൽ കെ. സി. മണിലാൽ, എം. പി. രേഖ, രേഷ്മ പ്രവീൺ, സതീഷ് അയ്യാപ്പിൽ, പി. പി. രജിത എന്നിവരും സജീവമായി പങ്കെടുത്തു. മഹോത്സവത്തിനു അനുബന്ധമായി പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ശുചിത്വ നടപടികൾ ഭക്ഷ്യ വിഷബാധ പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ഒരു പരിധിവരെ വഴിവെക്കും എന്ന് വിലയിരുത്തപ്പെടുന്നു.മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം: ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന
0
ചൊവ്വാഴ്ച, ജനുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.