ഗംഗയില്‍ സ്‌നാനം ചെയ്താല്‍ ദാരിദ്ര്യം മാറുമോയെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ, ജനരോഷം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

ഗംഗയില്‍ സ്‌നാനം ചെയ്താല്‍ ദാരിദ്ര്യം മാറുമോയെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ, ജനരോഷം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

ഭോപ്പാല്‍: മഹാകുംഭമേളയെ അധിക്ഷേപിച്ച്‌ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ഗംഗയില്‍ മുങ്ങിയാല്‍ ദാരിദ്ര്യം ഇല്ലാതാകുമോ?നിങ്ങള്‍ക്ക് ഭക്ഷണം കിട്ടുമോ തുടങ്ങി കുംഭമേളയെ അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍. മദ്ധ്യപ്രദേശിലെ മോവില്‍ 'നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലിയിലാണ് ഖാർഗെയുടെ ഹിന്ദു വിരുദ്ധ പരാമർശങ്ങള്‍.

റാലിയില്‍ പങ്കെടുത്തവർ തന്നെ ഇതിനെ ചോദ്യം ചെയ്തതോടെ സംഗതി പന്തിയല്ലെന്ന് ഖാർഗെയ്‌ക്ക് മനസ്സിലായി. ഒടുവില്‍ ക്ഷമാപണം നടത്തിയാണ് കോണ്‍ഗ്രസ് നേതാവ് സ്ഥലം വിട്ടത്. മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ക്ഷമ ചോദിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു.

ലോകം മുഴുവൻ മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമർശം. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രയാഗ്‍രാജില്‍ എത്തി ഗംഗാ സ്നാനം നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പ്രയാഗില്‍ എത്തുന്നുണ്ട്. ഇതിനെ പരിഹസിച്ചു കൊണ്ടായിരുന്നു ഖാർഗെയുടെ പ്രസംഗം. കുംഭമേളയുടെ പ്രാധാന്യം ആഗോളതലത്തില്‍ തിരിച്ചറിയുമ്പോഴാണ് കോണ്‍ഗ്രസ് ഇതിനോട് മുഖം തിരിച്ച്‌ നില്‍ക്കുന്നത്.

ഇതാദ്യമായല്ല ഖാർഗെ സനാതന ധർമ്മത്തെ അവഹേളിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹിന്ദു ആരാധനമൂർത്തികളെ അപമാനിച്ച്‌ കൊണ്ടുള്ള ഖാർഗെയുടെ പരാമർശം കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !