കുഞ്ഞ് ഉറങ്ങിക്കിടന്ന തൊട്ടിലിന്റെ തുണി കീറി; കഴുത്തിൽ കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം,,

പാനൂർ. തൊട്ടില്‍ തുണി കീറി കഴുത്തില്‍ കുടുങ്ങി ഒരു വയസും 3 മാസവും പ്രായമുള്ള ആണ്‍കുട്ടി മരിച്ചു.

നിറമരുതൂർ ഗവ.ഹൈസ്കൂളിന് സമീപം വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിൻ്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.

കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാൻ കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. ഇത് കഴിഞ്ഞ് തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടില്‍ തുണി പൊട്ടി കുട്ടി തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയയിരുന്നു. ഏക മകനാണ്.

താനൂർ ബീച്ച്‌ റോഡ് പന്തക്കപ്പാടം ശൈഖ് മഖാം സമീപവാസികളാണ്. മരിച്ച കുട്ടിയുടെ വലിയുപ്പയും വലിയുമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു.
ഇതേ തുടർന്നാണ് നിറമരുതൂർ തറവാട് വീട്ടില്‍ താമസിക്കാൻ എത്തിയത്. മൃതദേഹം തിരൂർ ഗവ.താലുക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച്ച നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !