സ്വകാര്യഭാഗത്ത് പാമ്പ്കടിയേറ്റതിനെ തുടർന്ന് വേദനയാല്‍ പുളയുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.
പാമ്പുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് തന്നെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.വീഡിയോയില്‍ പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ആണുള്ളത്. പാമ്പിന്റെ കടിയില്‍ നിന്നും രക്ഷപ്പെടാൻ അതിനെ അയാള്‍ പിന്നോട്ട് പിടിച്ചു വലിക്കുന്നതും എന്നാല്‍ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളില്‍ ഉണ്ട്.
ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്പില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നത്. എന്നാല്‍ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതും പെട്ടെന്ന് തന്നെ വീഡിയോ അവസാനിപ്പിക്കുന്നതും ആണ് ഉള്ളത്
വീഡിയോ വൈറലായതോടെ നിരവധിപ്പേർ പാമ്പിന്റെ ഇനം വിശദീകരിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തില്‍പ്പെട്ട കണ്ടല്‍ പാമ്പുകളാണ് ഇവയെന്നാണ് കൂടുതലാളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്.ഇവയുടെ വിഷം അത്ര അപകടകരമല്ലെങ്കിലും കടിയുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് ശരീരത്തില്‍ പ്രവേശിക്കുന്ന വിഷത്തിന്റെ അളവ് കൂടുമെന്നാണ് ആളുകള്‍ പറയുന്നത്. ദക്ഷിണേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ ഈ ഇനം പാമ്ബുകള്‍ കാണപ്പെടുന്നതായാണ് ബ്രിട്ടാനിക്ക റിപ്പോർട്ട് ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമില്‍ അംഗാര ഷോജി എന്ന പേരില്‍ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ചത്. ഇഴജന്തുക്കളുടെ വായ്ക്കുള്ളില്‍ നാവ് കടത്തിവിടുന്നത് ഉള്‍പ്പടെയുള്ള അപകടകരമായ പ്രകടനങ്ങള്‍ ഇയാള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.