വട്ടംപൊതിഞ്ഞ് പോലീസുകാർ ഋതുവിനെ പുലര്‍ച്ചെ വീട്ടിലെത്തിച്ച്‌ മിന്നല്‍ വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ്; കുറ്റപത്രം ഒരു മാസത്തിനകം,

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പിടിയലായ പ്രതി ഋതു ജയനുമായി മിന്നല്‍ വേഗത്തില്‍ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്.

കഴിഞ്ഞ ദിവസം പുലർച്ചെ പ്രതിയെ കൊല നടന്ന വീട്ടില്‍ എത്തിച്ചു. പകയോടെ ആസൂത്രണം ചെയ്തായിരുന്നു അരും കൊലയെന്നും കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

ഋതുവിനെ വട്ടംപൊതിഞ്ഞ പോലീസുകാർ അരും കൊല നടത്തിയ വീട്ടില്‍ ആദ്യം കയറ്റി. അവിടെയായിരുന്നു മൂന്നു പേരെയും ക്രൂരമായി തലക്കടിച്ചു വീഴ്ത്തിയത്. പിന്നീട് നേരെ തൊട്ടു മുന്നിലുള്ള ഋതുവിന്റെ വീട്ടിലും ഒന്നു കയറ്റി. നാട്ടുകാർ ഉണരുന്നതിന് മുൻപ് ഋതുവുമായി പൊലീസ് മടങ്ങുകയും ചെയ്തു.


നേരത്തെ കോടതിയില്‍ ഹാജരാക്കിയ ദിവസം പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്തായിരുന്നു അതിരാവിലെ കനത്ത പൊലീസ് കാവലിലുള്ള തെളിവെടുപ്പ്.
പശ്ചാത്താപം ഒട്ടുമില്ലാത്ത പ്രതിയാണ് ഋതുവെന്ന് പൊലീസ് പറയുന്നു. ജിതിൻ ബോസിനെയും കുടുംബത്തെയും ഇല്ലാതാക്കാൻ തന്നെ ഋതു തീരുമാനിച്ചിരുന്നു. ജിതിൻ കൊല്ലപ്പെടാത്തതില്‍ ഋതു നിരാശ പ്രകടിപ്പിച്ചു എന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് കനത്ത ശിക്ഷ ലഭിക്കത്തക്ക രീതിയില്‍ പഴുതടച്ച കുറ്റപത്രം സമപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഋതു ജയന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും, പ്രതിയുടെ തിരിച്ചറിയല്‍ പരേഡും ചോദ്യം ചെയ്യലും പൂർത്തിയായി. അതേസമയം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിതിൻ ബോസ്സിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !