വീണ്ടും ഞെട്ടിച്ച്‌ വന്ദേ ഭാരത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെ മാസ് യാത്ര, പ്രത്യേകതകൾ അറിയാം,

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലത്തില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് എക്‌സ്‌പ്രസ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലമായ ചെനാബ് പാലത്തിലൂടെ ജമ്മു കാശ്‌മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനില്‍ നിന്ന് ശ്രീനഗറിലെ സ്റ്റേഷൻവരെയാണ് ട്രയല്‍ റണ്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ത്യയിലെ ആദ്യ കേബിള്‍ റെയില്‍വേ പാലമായ അഞ്ചി ഖദ് പാലത്തിലൂടെയും വന്ദേ ഭാരത് ട്രെയിൻ ട്രയല്‍ റണ്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ജമ്മുവിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വന്ദേ ഭാരത് ഡിസൈൻ ചെയ്തിരിക്കുന്നത്. -30 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍വരെ ട്രെയിനിന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു. ചൂട് നിലനിർത്താനുള്ള അത്യാധുനിക സംവിധാനങ്ങളും ട്രെയിനിലുണ്ട്. വെള്ളം തണുത്തുറഞ്ഞ് പോകാതിരിക്കാനുള്ള സംവിധാനം, ബയോ ടോയ്‌ലെറ്റ് ടാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, അത്യാധുനിക സംവിധാനങ്ങളുള്ള വന്ദേ ഭാരത് സ്ളീപ്പർ കോച്ചുകളുടെ കാത്തിരിപ്പിലാണ് രാജ്യം. ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ 2025ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. 

800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സ്ലീപ്പര്‍ ട്രെയിന്‍ പരിഗണിക്കുന്നത്. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച്‌ എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.

യൂറോപ്യന്‍ മോഡലിനെ അനുസ്മരിപ്പിക്കുന്ന കോച്ചുകളാണ് വന്ദേ ഭാരത് സ്ളീപ്പറിനുള്ളത്. ഫൈബർ ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണ് ഉള്‍ഭാഗത്തിന്റെ രൂപകല്പന. സ്റ്റെയിൻലെസ് സ്റ്റീല്‍കൊണ്ടുള്ള ബോഗികള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകളാണുള്ളത്. 

അംഗപരിമിതർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും ഉണ്ടാവും. ശുചിമുറികള്‍ തിരിച്ചറിയുന്നതിനായി ബ്രയില്‍ ലിപിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ട്രെയിനിലുണ്ട്. യാത്രയ്ക്കിടെ വായനയ്ക്കായി പ്രത്യേക ലൈറ്റിംഗ് സംവിധാനം, മികച്ച നിരവാരത്തിലുള്ള ഫയർ സേഫ്റ്റി, മോഡുലാർ പാൻട്രി എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍. 

ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിർമ്മാണം പൂർത്തിയായി അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ലീപ്പർ ട്രെയിനിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !