ബംഗളൂരു: വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
പെരിയപട്ടണ താലൂക്ക് സ്വദേശിയായ കെ. ശാന്തിയാണ് (27) മരിച്ചത്. കേന്ദ്രസർക്കാറിന്റെ വന്ധ്യംകരണ പദ്ധതിപ്രകാരം കുശാല്‍നഗർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടന്നത്.വന്ധ്യംകരണത്തിനായി 12 സ്ത്രീകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ ശാന്തിക്ക് ശസ്ത്രക്രിയക്ക് മുമ്പായുള്ള അനസ്തേഷ്യ നല്‍കിയതിനെത്തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
തുടർന്ന് കുടക് മടിക്കേരിയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ ശാന്തി മരിച്ചതായി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി മടിക്കേരിയിലെ ജില്ല ആശുപത്രിയിലെത്തി ഡോക്ടർമാരുമായി വാക്കേറ്റത്തിലേർപ്പെട്ടു.
മടിക്കേരി പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. യുവതിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയതിനെത്തുടർന്ന് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍, ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് വിദഗ്‌ധ സംഘമായിരുന്നെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ. സതീഷ് പറഞ്ഞു. കുടക്, ദക്ഷിണ കന്നട, മറ്റു ജില്ലകള്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കല്‍ സംഘമാണിത്. സംഘത്തിന്റെ 20 വർഷത്തെ ശസ്ത്രക്രിയകളില്‍ ആദ്യത്തെ മരണമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.