പുതുമ നിറഞ്ഞ വാർത്തകളാണ് എന്നും സോഷ്യല്‍ മീഡിയയ്ക്കു മുന്നില്‍ നമ്മെ പിടിച്ചിരുത്തുന്നത്(Woman Dead). ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപോലെ കഴിയുന്ന ഈ മാധ്യമത്തില്‍ നിന്നും വ്യത്യസ്തമായ ഒട്ടനവധി വാർത്തകളാണ് ദിനവും പുറത്തു വരുന്നത്.
റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ താമസിക്കുന്ന 34 കാരി അഡ്രിയാന നീഗോ എന്ന നായപ്രേമിയുടെ വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.റൊമാനിയയിലെ ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന അഡ്രിയാനയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. അഡ്രിയാനയെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും കിട്ടാത്തതിനെ തുടർന്നാണ് വീട്ടുകാർ അവരുടെ ഫ്ലാറ്റില്‍ എത്തുന്നത്.
മുറി അകത്തുനിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. സംശയം തോന്നിയ വീട്ടുകാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് വാതില്‍ പൊളിച്ചു അകത്തു കടന്നതോടെ അഡ്രിയാനയുടെ ശരീരം നിലത്ത് കിടക്കുന്നതാണ് കണ്ടത്.
മാത്രമല്ല; അഴുകിത്തുടങ്ങിയ ശരീരത്തില്‍ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. എങ്ങനെയോ അഡ്രിയാന മരിച്ചുവെന്നും പിന്നാലെ വിശന്നു തുടങ്ങിയപ്പോള്‍ നായകള്‍ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ് കരുതുന്നത്. അഡ്രിയാന എങ്ങനെയാണ് മരിച്ചതെന്ന് ഓട്ടോപ്സി റിപ്പോർട്ട് പുറത്തു വന്നാല്‍ മാത്രമേ അറിയാൻ കഴിയുള്ളു. എന്നാല്‍ മുറിയില്‍ യാതൊരു തരത്തിലുള്ള ബലപ്രയോഗങ്ങളും നടന്നതിന്റെ സൂചകളില്ല. അഡ്രിയാന മരിച്ചതോടെ അനാഥരായ രണ്ടു നായ്ക്കളെയും നായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.