രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക ജില്ല ഏതാണെന്ന് അറിയാമോ?

ഡൽഹി: ജില്ലകള്‍ പൂര്‍ണമായും ഒരു സംസ്ഥാനത്തിന്റെ ഉള്ളില്‍ വരുന്ന രീതിയാണ് സാധാരണയായി സംസ്ഥാന അതിര്‍ത്തികള്‍ വരയ്ക്കുന്നത്.

ഇന്ത്യയില്‍ ഭരണഘടനാപരമായ ലാളിത്യവും ഏകീകൃത ഭരണവും ഉറപ്പാക്കാനുള്ള ഒരു രീതികൂടിയാണിത്. ഇങ്ങനെയാണെങ്കിലും രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന ഒരു ജില്ല നമുക്കുണ്ട്. ഇത് ഇന്ത്യയുടെ ഭരണഘടനയില്‍ അപൂര്‍വ്വമായ ഒന്നാണ്. 

ഏതാണ് ആ ജില്ല എന്നല്ലേ? ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വിഭജിച്ചിരിക്കുന്ന ' പല അത്ഭുതങ്ങളുടെ കുന്ന് ' എന്ന് അര്‍ഥം വരുന്ന ' ചിത്രകൂട്' ആണ് ഈ ജില്ല.

ചിത്രകൂട് എങ്ങനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്

അതിന്റെ ഭൂമിശാസ്ത്രത്തിലും ഭരണഘടനയിലുമാണ് ചിത്രകൂട് വ്യത്യസ്തമായിട്ടുള്ളത്. ചിത്രകൂട് ജില്ലയിലെ നാല് തഹസിലുകളായ കര്‍വി, രാജപൂര്‍, മൗ, മനക്പൂര്‍, ഇവ ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പെടുന്നു.

അതേസമയം ജില്ലയിലെ ഒരു പ്രധാന ഭാഗമായ ചിത്രകൂട് നഗര്‍ മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണുള്ളത്. ഒരേ ജില്ലയിലെ ആളുകള്‍ രണ്ട് സംസ്ഥാന ഭരണകൂടങ്ങളാല്‍ ഭരിക്കപ്പെടുമ്ബോള്‍ ഓരോന്നിനും അതിന്റേതായ നിയമങ്ങളും നയങ്ങളും ഭരണരീതികളും ഉണ്ട്.

എന്തുകൊണ്ട് രണ്ട് സംസ്ഥാനം

ചിത്രകൂടിന്റെ ഏറ്റവും വലിയ പ്രത്യേകത ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ഭാഗമാണ് എന്നതാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന വടക്കന്‍ വിന്ധ്യാ പര്‍വ്വതനിരകളില്‍ അതിന്റെ സ്ഥാനമുണ്ട്.

ഇവിടുത്തെ സര്‍ക്കാരിന്റെ ഔദ്യേഗിക വെബ്‌സൈറ്റ് അനുസരിച്ച്‌ ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ല 1998 സെപ്തംബര്‍ 4 നാണ് സ്ഥാപിതമായത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !