ആലപ്പുഴ: കെട്ടിയിട്ട നിലയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ കാട്ടൂരിലാണ് സംഭവം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡില്‍ കാട്ടൂർ പുത്തൻപുരയ്ക്കല്‍ ജോണ്‍ കുട്ടിയുടെ ഭാര്യ തങ്കമ്മയെ (58) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് വീട്ടമ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മകൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു.വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായെന്നാണ് പൊലീസിന്റെ നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അക്രമി പട്ടാപ്പകല്‍ വീട്ടമ്മയെ കുടകൊണ്ട് മർദ്ദിച്ച് ബോധം കെടുത്തിയതിനുശേഷം ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെയെത്തിയ മകനാണ് വായില്‍ തുണി തിരുകിയ നിലയില്‍ ബോധരഹിതയായി അമ്മയെ കാണുന്നത്. വീടിന്റെ പ്രധാന വാതില്‍ പൂട്ടിയതിനുശേഷമാണ് അക്രമി മടങ്ങിയത്.
അമ്മയെ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ അടുക്കള വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് കെട്ടിയിട്ട നിലയില്‍ മകൻ കണ്ടെത്തിയത്. മോഷണ ശ്രമമാണെന്നാണ് കരുതിയതെങ്കിലും ആഭരണങ്ങള്‍ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.