കൊന്ന് തടാകത്തിൽ ഉപേഷിച്ചു: നിറയെ മീനുകൾ, മൃതദേഹ അവശിഷ്ടങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴഞ്ഞ് പൊലീസ്,

ഹൈദരാബാദ്: ഭാര്യയെ മുൻ സൈനികനായ ഭർത്താവ് കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ശേഷം തടാകത്തിലെറിഞ്ഞ സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.

പ്രതി കുറ്റസമ്മതം നടത്തിയുടൻ പൊലീസ് തടാകത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസിന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ മൃതദേഹ അവശിഷ്ടം നിർണായക തെളിവായതിനാല്‍ വീണ്ടെടുക്കാനുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

ധാരാളം മത്സ്യങ്ങളുള്ള തടാകമായതിനാല്‍ മുഴുവൻ അവശിഷ്ടങ്ങളും കിട്ടാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് പൊലീസ്. സാങ്കേതികവും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും തങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് കമ്മീഷ്ണർ ജി സുധീർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി എന്നയാളാണ് ഭാര്യയായ വെങ്കട മാധവിയെ വെട്ടിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേവിച്ച്‌ ശേഷം തടകത്തില്‍ എറിഞ്ഞത്. ജില്ലേലഗുഡ തടാകത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തളളിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു ഗുരുമൂർത്തി. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയില്‍ കലഹങ്ങളും പതിവായിരുന്നു. 

ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു ഘട്ടത്തില്‍ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്ന കാര്യവും ഇയാള്‍ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിയുകയായിരുന്നു. ഗുരുമൂർത്തിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !