കൊച്ചി: ട്രെയിനില്‍ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റെയില്‍വെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി പപ്പു കുമാർ, ഉത്തർപ്രദേശുകാരനായ മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്.
പൂനെയില്‍ നിന്നുള്ള ട്രെയിനില്‍ പലയിടങ്ങളിലായി ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായവർ ഏജന്റുമാർ മാത്രമാണെന്നും കഞ്ചാവ് കടത്തുന്നതിന് 5000 രൂപ മാത്രമാണ് ഇവർക്ക് പ്രതിഫലം ലഭിച്ചതെന്നും റെയില്‍വെ പൊലീസ് പറയുന്നു.ട്രെയിനുകളിലൂടെ വ്യാപകമായി ലഹരി മരുന്നുകള്‍ കടത്തുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി പത്ത് മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറ് മണി വരെ സംസ്ഥാന വ്യാപകമായി ട്രെയിനുകളില്‍ പരിശോധന നടത്തി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകളില്‍ എറണാകുളം റെയില്‍വെ പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധനയും നടത്തി. ഇതിനിടെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലാത്.
എറണാകുളത്ത് റെയില്‍വെ പ്ലാറ്റ്ഫോമില്‍ വെച്ച് കഞ്ചാവ് കണ്ടെത്തുകയും പിന്നാലെ ഇരുവരെയും പിടികൂടുകയുമായിരുന്നു. ട്രെയിനിലെ പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാൻ ലഹരിക്കടത്തുകാർ പല സ്ഥലങ്ങളിലായി ബാഗുകള്‍ കൊണ്ടുവെയ്ക്കുകയും ശേഷം മാറി മറ്റൊരിടത്ത് പോയി ഇരിക്കുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.പരിശോധനകളില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയാല്‍ പോലും കൊണ്ടുവന്ന ആള്‍ അടുത്ത് ഉണ്ടാവാത്തത് കാരണം അവരെ കിട്ടില്ല. ശേഷം ഇറങ്ങാൻ നേരത്തായി യാരിക്കും ഇവർ ബാഗുകള്‍ എടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഇവർക്ക് പുറമെ യാത്രക്കാർക്ക് മദ്യം വില്‍ക്കുകയായിരുന്ന രണ്ട് ജീവനക്കാരെയും പിടികൂടി. പൂനൈ-കന്യാകുമാരി എക്സ്പ്രസിലെ ബെഡ് റോള്‍ സ്റ്റാഫ് അംഗങ്ങളായ ബിഹാർ സ്വദേശി അഭിഷേക്, ജാർഖണ്ഡ് സ്വദേശി കരുണ കുമാർ എന്നിവരാണ്‍് അറസ്റ്റിലായത്.
യാത്രക്കാരെ സമീപിച്ച് മദ്യമുണ്ടെന്ന് അറിയിക്കുകയും ആവശ്യക്കാരെ കണ്ടെത്തി വില്‍പന നടത്തുകയും ചെയ്യുകയായിരുന്നു രീതി. തൃശ്ശൂർ റെയില്‍വെ പൊലീസാണ് ഇവരെ കണ്ടെത്തി പിടികൂടിയത്.
ട്രെയിനുകളില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍, ലാപ്‍ടോപ്, ബാഗ്, സ്വർണാഭരണങ്ങള്‍ തുടങ്ങിയ മോഷ്ടിക്കുന്ന രണ്ട് പേരെയും പിടികൂടി. തിരുവനന്തപുരം വർക്കല സ്വദേശി അസീം ഹുസൈൻ, ആലപ്പുഴ വണ്ടാനം സ്വദേശി മുഹമ്മദ് ഹുസൈൻ എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇവരെയും എറണാകുളം റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യുകയാണ്. വരും ദിവസങ്ങളിലും ട്രെയിനുകളില്‍ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.