പരീക്ഷയ്ക്കിടെ ആര്‍ത്തവം., പാഡ് ആവശ്യപ്പെട്ടതിന് ഒരു മണിക്കൂര്‍ വിദ്യാര്‍ത്ഥിനിയെ പുറത്തു നിര്‍ത്തി, അന്വേഷണം,

ലഖ്നൗ: പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി നിർത്തതായി പരാതി.

റായ്ബറേലിയിലെ ഒരു ഗേള്‍സ് സ്കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ ഒരു മണിക്കൂറോളം പുറത്ത് നിർത്തിയതായാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് സ്കൂളിന് നേരെ ഉയരുന്നത്.

പരീക്ഷയ്ക്കിടെ ആർത്തവം ആരംഭിച്ച വിദ്യാർഥിനി സാനിറ്ററി പാഡിനായി വിദ്യാർത്ഥികളോടും തുടർന്ന് പ്രിൻസിപ്പലിനോടും സഹായം തേടിയപ്പോഴായിരുന്നു പുറത്ത് നിർത്തിയതെന്ന് പരാതിയില്‍ പറയുന്നു.

സഹായിക്കുന്നതിനു പകരം വിദ്യാർത്ഥിനിയെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആർത്തവം തുടങ്ങിയെന്ന് മനസിലാക്കിയ മകള്‍ പരീക്ഷ എഴുതാനായി സഹായം തേടിയതാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രിൻസിപ്പലിനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടപ്പോള്‍ ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ഒരു മണിക്കൂറോളം പുറത്ത് നില്‍ക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ സ്‌കൂള്‍ ഇൻസ്‌പെക്ടർ (ഡിഐഒഎസ്), സംസ്ഥാന വനിതാ കമ്മീഷൻ, വനിതാ ക്ഷേമ വകുപ്പ് എന്നിവർക്ക് പിതാവ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

വിഷയം അന്വേഷിച്ചുവരികയാണെന്നും കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ സ്കൂള്‍ ഇൻസ്പെക്ടർ ദേവകി നന്ദൻ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !