ഡല്‍ഹി : പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ നടന്ന തീപിടുത്തത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് (KZF) ഏറ്റെടുത്തു.
പിലിബിത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ പ്രതികാരമാണ് ഈ സംഭവമെന്ന് കെഇസഡ്എഫ് ഇമെയിലിലൂടെ അറിയിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി യോഗിയെക്കുറിച്ചും സന്ദേശത്തില്‍ പരാമർശിച്ചിട്ടുണ്ട്.കാനഡയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള മാധ്യമപ്രവർത്തകർക്ക് ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഇ-മെയില്‍ അയച്ചതായാണ് റിപ്പോർട്ട് . ' കുംഭമേളയ്ക്കിടെയുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കുക എന്നതായിരുന്നില്ല
ഈ പ്രവൃത്തിയുടെ പ്രധാന ഉദ്ദേശം. ഞങ്ങള്‍ നിങ്ങളോട് വളരെ അടുത്തുവെന്ന് മുഖ്യമന്ത്രി യോഗിക്കുള്ള മുന്നറിയിപ്പ് മാത്രമായിരുന്നു ഇത്. പിലിബിത്ത് ഏറ്റുമുട്ടലില്‍ ഞങ്ങളുടെ മൂന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ സ്ഫോടനം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. " ഫത്തേ സിംഗ് എന്ന യുവാവാണ് ഈ മെയില്‍ അയച്ചിരിക്കുന്നത്.ജനുവരി 19 ന് വൈകുന്നേരം 4 മണിയോടെയാണ് സെക്ടർ 19 ല്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. 40 കുടിലുകളും ആറ് ടെൻ്റുകളും പൂർണ്ണമായും കത്തിനശിച്ചു.
ഇവിടെ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.