സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അതിനൊപ്പം തന്നെ ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ വിശേഷങ്ങളും കാഴ്ചക്കാർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഭാര്യ വീണ വിജയനൊപ്പമുള്ള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇടുക്കി മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളാണ് മന്ത്രി തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്.കറുത്ത ജാക്കറ്റും ജീൻസുമാണ് മന്ത്രിയുടെ വേഷം, വീണയും സ്വെറ്ററും ജീൻസും ധരിച്ചിരിക്കുന്നത് കാണാം.
രസകരമായ രീതിയില്‍ ആളുകള്‍ ചിത്രത്തിന് താഴെ കമന്റുകള്‍ ഇടുന്നുണ്ട്. 'മന്ത്രിയുടെ സെക്കൻഡ് ഹണിമൂണ്‍ ആണോ ഇത്, ചിത്രം മനോഹരമായിരിക്കുന്നു ' എന്നിങ്ങനെ പലരും കമന്റുകള്‍ കുറിച്ചിട്ടുണ്ട്.
2020 ജൂണ്‍ 15 നാണ് അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയും വിവാഹിതരായത്.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വളരെ ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവരുടെ വിവാഹം നടത്തിയത്. അൻപതു പേരെമാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മുൻ വിവാഹബന്ധം രണ്ടു പേരും വേർപെടുത്തിയിരുന്നു. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2002 ലാണ് മുഹമ്മദ് റിയാസ് ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ല്‍ വിവാഹമോചനം നേടി. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.