ചെന്നൈ: യാത്രക്കാർ നല്‍കേണ്ട മിനിമം നിരക്ക് ഇരട്ടിയാക്കുമെന്ന് ചെന്നൈയിലെ ഓട്ടോറിക്ഷ സംഘടനകള്‍. അടുത്ത മാസം ആദ്യം മുതല്‍ ഓരോ അധിക കിലോമീറ്ററിനുളള നിരക്ക് 50 ശതമാനം വർദ്ധിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
ഇതനുസരിച്ച് ആദ്യത്തെ 1.8 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 50 രൂപയും തുടർന്നുളള അധിക കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 18 രൂപ വീതം അധികം ഈടാക്കാനാണ് സംഘടനകളുടെ തീരുമാനം.അടുത്ത മാസം ആദ്യം മുതലാണ് നിരക്കില്‍ മാറ്റമുണ്ടാകുക. കൂടാതെ ഓരോ മിനിറ്റിനുമുളള വെയിറ്റിംഗ് ചാർജ് ഇനത്തില്‍ ഒന്നര രൂപ വീതവും ഈടാക്കും. രാത്രി 11 മണിമുതല്‍ പുലർച്ചെ അഞ്ച് മണി വരെ നടത്തുന്ന സർവീസുകള്‍ക്ക് 50 ശതമാനം അധികം നിരക്കും ഈടാക്കും. നിലവില്‍ ആദ്യ 1.8 കിലോമീറ്റർ യാത്രയ്ക്ക് ചെന്നൈയിലെ ഓട്ടോ ഡ്രൈവർമാർ ഈടാക്കുന്നത് 25 രൂപയും അധിക കിലോമീറ്ററുകള്‍ക്ക് 12 രൂപയുമാണ്.
തമിഴ്നാട് ഉറിമൈ കുറല്‍ ഡ്രൈവർ ട്രേഡ് യൂണിയന്റെ സംസ്ഥാന സെക്രട്ടറി സാഹിർ ഹുസൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. 'വർദ്ധിച്ചുവരുന്ന വീട്ടുചെലവ്, ഇൻഷുറൻസ്,ആർടിഒ ഫീസ് എന്നിവ കാരണം ഡ്രൈവർമാർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഓട്ടോ ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധത്തിലുളള സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് പുതിയ തീരുമാനത്തില്‍ എത്തിയത്'- അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.