ഭോപ്പാല്‍: മധ്യപ്രദേശില്‍ പങ്കാളിയെ കൊന്ന് എട്ട് മാസം ഫ്രിഡ്‌ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഉജ്ജൈനി നിവാസിയായ സഞ്ജയ് പട്ടീദാർ ആണ് പിടിയിലായത്.
വാടകക്കെടുത്ത വീട്ടിലെ ഫ്രിഡ്‌ജില്‍ അഴുകിയ നിലയിലായിരുന്നു കൊല്ലപ്പെട്ട പിങ്കി പ്രജാപതി എന്ന യുവതിയുടെ മൃതദേഹം.സഞ്ജയും പിങ്കിയും കഴിഞ്ഞ അഞ്ച് വർഷമായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇൻഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇരുവരും 2023 ജൂണ്‍ മുതല്‍ വാടകക്ക് കഴിഞ്ഞിരുന്നത്
. സഞ്ജയ് നേരത്തെ വിവാഹം കഴിച്ചിരുന്നു. ഇതിനിടെയാണ് പിങ്കിയുമായി പ്രണയത്തിലാകുന്നതും ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതും.
തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിങ്കി സഞ്ജയ്‌ക്ക് മേല്‍ സമ്മർദം ചെലുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പിങ്കിക്ക് 30 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറയുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.
ഒരു വർഷത്തിനുശേഷം സഞ്ജയ് വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങള്‍ ഒരു പഠനമുറിയിലും മാസ്റ്റർ ബെഡ്‌റൂമിലും സൂക്ഷിച്ചു. പിന്നീട് എടുക്കാമെന്നായിരുന്നു വീട്ടുടമസ്ഥനെ അറിയിച്ചിരുന്നത്. ഇടയ്ക്കിടെ സഞ്ജയ് ഈ വീട്ടില്‍ വരാറുണ്ടായിരുന്നു.
ഇതിനിടെ മറ്റൊരു കുടുംബത്തിന് ഈ വീട് വാടകക്ക് കൊടുത്തിരുന്നു. സഞ്ജയുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ മാത്രം പൂട്ടിയിട്ടിരുന്നു. ഇതിനിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ ഈ ഭാഗത്ത് നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി.
തുടർന്ന്, വീട്ടുകാർ പരിശോധന നടത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്‌ജില്‍ മൃതദേഹം കണ്ടെത്തിയത്. സാരിയും ആഭരണങ്ങളും പിങ്കിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. കൈകള്‍ രണ്ടും കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും സഞ്ജയ് പട്ടീദാറിനെ പിടികൂടുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.