കൊല്‍ക്കത്ത: ബാസിസ്റ്റ് ചന്ദ്രമൗലി ബിശ്വാസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 48 വയസായിരുന്നു.
കൊല്‍ക്കത്ത മിറര്‍ സ്ട്രീറ്റിലെ വാടക വീടിനുള്ളിലാണ് ഞായറാഴ്ച ചന്ദ്രമൗലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രൊമുഖ ബ്രാന്‍ഡായ ഫോസില്‍സിലെ ബാസിസ്റ്റായിരുന്നുമാതാപിതാക്കള്ക്കൊപ്പമാണ് ചന്ദ്രമൗലി കഴിഞ്ഞിരുന്നത്. സംഭവസമയം അദ്ദേഹം മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ
എന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്ത് മേഹുല്‍ ചക്രവര്‍ത്തിയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചന്ദ്രമൗലിയെ രാവിലെ മുതല്‍ മേഹുല്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സംശയം തോന്നി ഉച്ചയോടെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.