ബംഗളൂരു:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. മുതിർന്ന പത്രാധിപർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച മലയാള മാധ്യമരംഗത്തെ അതികായകനാണ് വിടവാങ്ങിയത്.
ബെംഗളുരുവില്‍ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.1957-ല്‍ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണന്‍റെ കൗമുദിയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കലാകൗമുദിയിലേക്ക് മാറി. സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വർഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്.
മാനേജ്മെന്‍റുമായുള്ള ഭിന്നതയെത്തുടർന്ന് 2012-ല്‍ എസ് ജയചന്ദ്രൻ നായര്‍ മലയാളം വാരികയില്‍ നിന്ന് രാജിവെച്ചു. എന്‍റെ പ്രദക്ഷിണവഴികള്‍, റോസാദലങ്ങള്‍ എന്നിവ പ്രധാനകൃതികളാണ്. ഷാജി എൻ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.